ഭൂമിശാസ്ത്രം

കണ്ണമ്പ്രഗ്രാമപഞ്ചായത്ത്ഭൂപ്രദേശംപഴയബ്രീട്ടീഷ്ഭരണകാലത്ത്മലബാർ ജില്ലയിൽ ഉള്‍പ്പെടുന്നതായിരുന്നു .പ്രദേശത്തെ ഏറ്റവും വലിയ ജന്മിതറവാടാണ് കണ്ണമ്പ്രനായർവീട് .കണ്ണമ്പ്ര നായർ വീടിനോട് ചേർന്ന് കണ്ണമ്പ്ര തോട് ഒഴുകുന്നു. കണ്ണമ്പ്ര തോട്ടിൽ അന്നുകാലത്ത് യാത്രചെയ്തിരുന്നതിന് മരപ്പാലമായിരുന്നു .1924 അധിവർഷവും വെള്ളപ്പൊക്കവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു .റോഡ് കരകവിഞ്ഞ് പാടശേഖരങ്ങളും കണ്ണമ്പ്ര  നായർ വീട് എട്ടു കെട്ടും പുത്തൻവീടും വെള്ളം കയറി മാറി താമസിക്കുകയുണ്ടായി.1990ൽ സ്ഥാപിച്ചിട്ടുള്ള കണ്ണമ്പ്ര എ.യു.പി. സ്കൂളിലേക്ക് കുട്ടികള്‍വന്നുപോകുന്നതിന് ദിവസങ്ങളോളം തടസ്സമുണ്ടായിട്ടുണ്ട്.

ജനകീയാസൂത്രണ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് കുടിവെള്ളത്തിനായി തുറന്ന കിണറുകളെയാണ് ആശ്രയിച്ചിരുന്നത്.1983ല്‍ വലിയ വരള്‍ച്ച അനുഭവപ്പെടുകയും കുടിവെള്ളത്തിനായി ടാങ്കര്‍ലോറിയില്‍വെള്ളം വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.കണ്ണമ്പ്രതോട്ടിന് പടിഞ്ഞാറു ഭാഗം പാടശേഖരങ്ങള്‍ഉണങ്ങുകയും രണ്ടാം വിള വന്‍തോതില്‍നശിക്കുകയുംചെയ്തു.1996-97 വര്‍ഷത്തില്‍പഞ്ചായത്തിലെ 14ാം വാര്‍ഡ് കല്ലിങ്കല്‍പ്പാടത്ത് സ്ഥിതിചെയ്യുന്ന കള്ളക്കുന്ന് മലയില്‍ഉരുള്‍പെട്ടലുണ്ടായി.1998ലും ആതാവര്‍ത്തിച്ചു.ആൾനാശം ഉണ്ടായില്ലെങ്കിലും വന്‍തോതില്‍കൃഷിനാശം സംഭവിച്ചു.2018 ലെ അതിവര്‍ഷത്തിലും മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി.ഉരുള്‍പൊട്ടലിൽ തൃശ്ശൂര്‍ജില്ലയിലെ പഴയന്നൂര്‍പഞ്ചായത്ത് ഭാഗങ്ങളിലേക്കാണ് ഒഴുകിയത്.ഉരുള്‍പൊട്ടിയ വാഴോട് അമ്പതേക്കര്‍ഹരിജന്‍സങ്കേതത്തില്‍ 5 പട്ടികജാതി കുടുംബം താമസിച്ചിരുന്നു.അവരെ കല്ലിങ്കല്‍പ്പാടം G.H.S.S ലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.റവന്യുഅധികാരികള്‍ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചതുകൊണ്ട് അവര്‍ക്ക് വീടുംസ്ഥലവും ഇല്ലാതായിരിക്കുകയാണ്.