ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

               

കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്ഭൂപ്രദേശംപഴയബ്രീട്ടീഷ്ഭരണകാലത്ത്മലബാർ ജില്ലയിൽ ഉള്‍പ്പെടുന്നതായിരുന്നു .പ്രദേശത്തെ ഏറ്റവും വലിയ ജന്മിതറവാടാണ് കണ്ണമ്പ്രനായർവീട് .കണ്ണമ്പ്ര നായർ വീടിനോട് ചേർന്ന് കണ്ണമ്പ്ര തോട് ഒഴുകുന്നു. കണ്ണമ്പ്ര തോട്ടിൽ അന്നുകാലത്ത് യാത്രചെയ്തിരുന്നതിന് മരപ്പാലമായിരുന്നു .1924 അധിവർഷവും വെള്ളപ്പൊക്കവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു .റോഡ് കരകവിഞ്ഞ് പാടശേഖരങ്ങളും കണ്ണമ്പ്ര  നായർ വീട് എട്ടു കെട്ടും പുത്തൻവീടും വെള്ളം കയറി മാറി താമസിക്കുകയുണ്ടായി.1990ൽ സ്ഥാപിച്ചിട്ടുള്ള കണ്ണമ്പ്ര എ.യു.പി. സ്കൂളിലേക്ക് കുട്ടികള്‍വന്നുപോകുന്നതിന് ദിവസങ്ങളോളം തടസ്സമുണ്ടായിട്ടുണ്ട്.ജനകീയാസൂത്രണ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് കുടിവെള്ളത്തിനായി തുറന്ന കിണറുകളെയാണ് ആശ്രയിച്ചിരുന്നത്.1983ല്‍ വലിയ വരള്‍ച്ച അനുഭവപ്പെടുകയും കുടിവെള്ളത്തിനായി ടാങ്കര്‍ലോറിയില്‍വെള്ളം വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.കണ്ണമ്പ്രതോട്ടിന് പടിഞ്ഞാറു ഭാഗം പാടശേഖരങ്ങള്‍ഉണങ്ങുകയും രണ്ടാം വിള വന്‍തോതില്‍നശിക്കുകയുംചെയ്തു.1996-97 വര്‍ഷത്തില്‍പഞ്ചായത്തിലെ 14ാം വാര്‍ഡ് കല്ലിങ്കല്‍പ്പാടത്ത് സ്ഥിതിചെയ്യുന്ന കള്ളക്കുന്ന് മലയില്‍ഉരുള്‍പെട്ടലുണ്ടായി.1998ലും ആതാവര്‍ത്തിച്ചു.ആൾനാശം ഉണ്ടായില്ലെങ്കിലും വന്‍തോതില്‍കൃഷിനാശം സംഭവിച്ചു.2018 ലെ അതിവര്‍ഷത്തിലും മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി.ഉരുള്‍പൊട്ടലിൽ തൃശ്ശൂര്‍ജില്ലയിലെ പഴയന്നൂര്‍പഞ്ചായത്ത് ഭാഗങ്ങളിലേക്കാണ് ഒഴുകിയത്.ഉരുള്‍പൊട്ടിയ വാഴോട് അമ്പതേക്കര്‍ഹരിജന്‍സങ്കേതത്തില്‍ 5 പട്ടികജാതി കുടുംബം താമസിച്ചിരുന്നു.അവരെ കല്ലിങ്കല്‍പ്പാടം G.H.S.S ലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.റവന്യുഅധികാരികള്‍ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചതുകൊണ്ട് അവര്‍ക്ക് വീടുംസ്ഥലവും ഇല്ലാതായിരിക്കുകയാണ്.

 

2006-2007 അധിവര്‍ഷത്തിൽ 8-ാം വാര്‍ഡ് കൊന്നഞ്ചേരി – കിഴക്കുമുറി പ്രദേശത്തേക്ക് മംഗലം പുഴ കരകവിഞ്ഞ് ഒഴുകകയും വീടുകളില്‍ വെള്ളം കയറുകയും 200ഓളം പേരെ കൊന്നഞ്ചേരി C.A.L.P.S ൽ മാറ്റിതാമസിപ്പിക്കുകയും ചെയ്തു.മംഗലം പുഴയുടെ തീരപ്രദേശങ്ങളായ ചിറ,കൊന്നഞ്ചേരി,കൊളയക്കാട് തുടങ്ങിയപാടശേഖരങ്ങളില്‍ വെള്ളം കയറുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു.2018 ലെയും 2019 ലെയും അധിവര്‍ഷത്തിൽ കണ്ണമ്പ്ര തോട് കരകവിഞ്ഞ്ഭഗവതിപാടം,മഞ്ഞപ്ര,കൊളയക്കാട് പാടശേഖരങ്ങലില്‍ വെള്ളം കയറി കൃഷിനാശം സംഭവിച്ചു.5 ഗ്രാമങ്ങളുടെ ഭരണം നിര്‍വ്വഹിക്കുന്ന എന്ന അര്‍ഥത്തിൽ പഞ്ചായത്ത് എന്ന പഥം വന്നതായി പറയപ്പെടുന്നു.ആധുനിക രീതിയുലുള്ള ഗ്രാമപഞ്ചായത്തുകള്‍ രൂപംകൊണ്ടത് 20-ാം നൂറ്റാണ്ടില്‍ പലഘട്ടങ്ങളായിട്ടാണ്.രാജാക്കന്മാരുടെ കാലത്തുതന്നെ 1914 ൽ കൊച്ചിയിലും 1925 ൽ തിരുവിതാംകൂറിലും വില്ലേജ് പഞ്ചായത്ത് ആക്ടുകള്‍ നിലവിൽ വന്നു .മലബാറിനെ സംബന്ധിച്ചിടത്തോളം 1950 ലാണ് ഇത്തരം ഒരു നിയമം നിലവി‍ൽവന്നത്.ആദ്യം അംഗങ്ങളെ ഗവണ്‍മെന്‍റ് നോമിനേറ്റ് ചെയ്യാനും പിന്നീട് ജനങ്ങള്‍ തിരഞ്ഞെടുക്കാനുമാണ് വ്യവസ്ഥ. അതനുസരിച്ച് മഞ്ഞപ്ര കോങ്ങാട് കൊച്ചുമാധവന്‍ നായർ പ്രസിഡണ്ടായി. ആ പഞ്ചായത്തുകള്‍ക്ക്കോടതികളുടെ   അധികാരമുണ്ടായിരുന്നു. 1954 ലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണസമിതികളുണ്ടായത് .കണ്ണമ്പ്രയിൽ വൈത്തീശ്വരഅയ്യരും   മഞ്ഞപ്രയിൽ കുന്നിശ്ശേരിക്കളം അപ്പുക്കുട്ടനും പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ടു. 1961 ൽ മഞ്ഞപ്ര കണ്ണമ്പ്ര പഞ്ചായത്തുകള്‍ കൂട്ടിചേര്‍ത്ത് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു.1960ൽ കേരളനിയമസഭ സംസ്ഥാനത്തിന് മുഴുവൻ ബാധകമായ പഞ്ചായത്ത് ആക്ട് പാസ്സാക്കി. അതിനു ശേഷം 1964 ൽ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. അങ്ങനെ രഹസ്യ ബാലറ്റ് സമ്പ്രദായത്തില്‍ തെരഞ്ഞടുക്കപ്പെട്ട ഭരണസമിതികള്‍അധികാരത്തിൽ വന്നു. പ്രസിഡണ്ടായ ശ്രീ.പി.പത്മനാഭന്‍ 1980 ലെ അടുത്ത തെരഞ്ഞെടുപ്പു വരെ അധികാരത്തിൽ തുടര്‍ന്നു.               കുതിരാന്‍‍‍   മലയുടെ തുടര്‍ച്ചയായി കിടക്കുന്ന ഈപ്രദേശം പാറക്കെട്ടുകള്‍  നിറഞ്ഞതായിരുന്നു എന്ന് ചരിത്രകാരന്‍മാർ  അഭിപ്രായപ്പെടുന്നു .അതിന് അന്വര്‍ഥമാക്കുന്ന ചിലസ്ഥല നാമങ്ങള്‍‍‍‍‍, വാണിയമ്പാറ ,നീലിപ്പാറ, വാളുവെച്ചുപാറ ,നടത്തിപ്പാറ തുടങ്ങിയവ ഉദാഹരണങ്ങളാണ് .കണ്ണംപാറ എന്ന പേരുള്ള സ്ഥലം ഉണ്ടായിരുന്നുവെന്നും അതുലോപിച്ചാണ് കണ്ണമ്പ്ര എന്ന പേരുണ്ടായത് എന്ന് പറയപ്പെടുന്നു.